Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vadakkunatha Temple Grounds

Thrissur

വ​ട​ക്കുന്നാഥ ക്ഷേ​ത്ര​മൈ​താ​ന​ത്ത് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ള്‍ വേ​ണ്ട: ഹൈ​ക്കോ​ട​തി

കൊ​ച്ചി: തൃ​ശൂ​ര്‍ വ​ട​ക്കുന്നാഥ ക്ഷേ​ത്ര​മൈ​താ​നം രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ള്‍​ക്ക് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. പ​വി​ത്ര​മാ​യ ക്ഷേ​ത്ര​കാ​ര്യ​ങ്ങ​ളി​ല്‍ രാ​ഷ്ട്രീ​യ​ത്തി​ന് സ്ഥാ​ന​മി​ല്ല. അ​തി​നാ​ല്‍, തേ​ക്കി​ന്‍​കാ​ട് മൈ​താ​നം രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കും സ​മ്മേ​ള​ന​ങ്ങ​ള്‍​ക്കും ഉ​പ​യാ​ഗി​ക്കാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റീ​സ് വി.​രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, ജ​സ്റ്റീ​സ് കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.
എ​ല്ലാ സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്കും മൈ​താ​നം അ​നു​വ​ദി​ക്കാ​നാ​കി​ല്ല. ദേ​വ​സ്വം ബോ​ര്‍​ഡു​ക​ളു​ടെ​യും മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​ക​ള്‍​ക്ക് ഫീ​സ് ഈ​ടാ​ക്കാ​തെ അ​നു​വ​ദി​ക്കാം. മ​റ്റ് വ​കു​പ്പു​ക​ളു​ടെ പ​രി​പാ​ടി​ക​ള്‍​ക്ക് നി​ശ്ചി​ത ഫീ​സ് ഈ​ടാ​ക്കാം.

സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് യു​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാം. മൈ​താ​ന​ത്തെ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ള്‍ മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വും വാ​ണി​ജ്യ​പ​ര​വു​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി താ​ല്‍​ക്കാ​ലി​ക​മാ​യി വാ​ട​ക​യ്ക്ക് ന​ല്‍​കാ​മെ​ന്നും ബോ​ര്‍​ഡ് സ​മ​ര്‍​പ്പി​ച്ച അം​ഗീ​കൃ​ത പ​ട്ടി​ക​യി​ലു​ള്ള പ​രി​പാ​ടി​ക​ള്‍​ക്ക് ഇ​നി ഓ​രോ ത​വ​ണ​യും കോ​ട​തി​യു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വേ​ണ്ട​തി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.
മൈ​താ​ന​ത്ത് മാം​സാ​ഹാ​രം, പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം എ​ന്നി​വ പാ​ടി​ല്ല. കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യി​ല്ലാ​തെ മൈ​താ​ന​ത്ത് സ്ഥി​ര​മോ താ​ല്‍​ക്കാ​ലി​ക​മോ ആ​യ ഒ​രു നി​ര്‍​മാ​ണ​വും പാ​ടി​ല്ല. വ​ലി​യ ശ​ബ്ദ​ത്തി​ലു​ള്ള മൈ​ക്ക് സെ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും കൊ​ച്ചി ദേ​വ​സ്വം ബോ​ര്‍​ഡ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Latest News

Corehub Up